play-sharp-fill
സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു;  സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം; തീരുമാനം ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ

സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം; തീരുമാനം ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ഡയസ്നോൺ പ്രഖ്യാപിക്കണമെന്ന് എ.ജി നിർദേശം നൽകിയിരുന്നു. നാളെ ജോലിക്ക് ഹാജരാകത്തവർക്ക് ശമ്പളം ലഭിക്കില്ല. കൂടാതെ അത്യാവശ്യമല്ലാത്ത യാതൊരുവിധ ലീവും അനുവദിക്കില്ല.


സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാൻ അവകാശമില്ലെന്നും പണിമുടക്ക്​ സമരങ്ങളിൽ അവർ പ​ങ്കെടുക്കുന്നത്​ തടഞ്ഞ്​ എത്രയും വേഗം സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 86-ാം വകുപ്പ്​ പ്രകാരം സർക്കാർ ജീവനക്കാർക്ക്​ പണിമുടക്കാനാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർ സമരത്തിൽ പങ്കാളിയാവുന്നത്​ തടയാൻ സർക്കാറിനും ബാധ്യതയുണ്ടെന്ന്​ ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ, ജസ്റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡൻ നായർ നൽകിയ ഹരജിയിലാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

പണിമുടക്കുന്നത്​ തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ജോലിക്ക്​ എത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയോ​ സർക്കാർ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ്​ സർക്കാർ ജീവനക്കാർ പണിമുടക്കിൽ പ​ങ്കെടുക്കുന്നത്. അതിനാൽ ജീവനക്കാർക്ക്​ ജോലിക്കെത്താൻ മതിയായ വാഹന സൗകര്യം ഉറപ്പുവരുത്തി ഉത്തരവിടണമെന്നും നിർദേശിച്ചു.