play-sharp-fill
കോട്ടയത്ത് ജലജീവൻ പദ്ധതിയുടെ പേരിൽ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ; റോഡുമുഴുൻ പൈപ്പുകൾ കൂട്ടിയിട്ട് തിരിഞ്ഞുനോക്കാതെ അധികൃതർ; പണിപൂർത്തീകരിക്കാനോ പൈപ്പുകൾ മാറ്റാനോ തയ്യാറാകുന്നില്ല; എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ്കൊടുക്കാൻ ഒതുക്കുന്ന വാഹനങ്ങൾ ഇടിച്ചുകയറുന്നത് പൈപ്പുകളിലേക്ക്; രാത്രിയിൽ വാഹനാപകടങ്ങൾ നിത്യസംഭവം; ഒടുവിൽ പുതുപ്പള്ളി സ്വദേശിയായ യുവാവിന് പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി ദാരുണാന്ത്യം

കോട്ടയം: ജലജീവൻ പദ്ധതിക്കായി നാട് മുഴുവനും പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് പലയിടങ്ങളിലും. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ച് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ നീക്കം ചെയ്യാനോ എത്രയും പെട്ടെന്ന് പണിപൂർത്തീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല.

മാത്രമല്ല, വേ​ഗതയിൽ എത്തുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാതെ വരുന്നതോടെ എതിർദിശയിൽ എത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുകയും എന്നാൽ, സൈഡിലേക്ക് ഒതുക്കാമെന്ന് കരുതിയാൽ അതിനു സാധിക്കാത്ത അവസ്ഥ. കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളിലേക്കാകും ഇടിച്ചു കയറുക.

പകൽ വെളിച്ചത്തിൽ പൈപ്പുകൾ കണ്ണിൽപ്പെടുമെങ്കിലും ഇരുട്ട് വീണാൽ പ്രദേശത്ത് വളരെ ശ്രദ്ധകേന്ദ്രീകരിച്ച് വേണം വാഹനമോടിക്കാൻ. ഇല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് പല പ്രദേശങ്ങളിലും. കാലങ്ങളായി കൂട്ടിയിടുന്ന പൈപ്പുകളിൽ ഇഴജന്തുക്കളും നായകളും പെറ്റുപെരുകുന്ന അവസ്ഥയും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ഒരു ജീവൻ പോലും അധികൃതരുടെ അനാസ്ഥമൂലം നഷ്ടപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. റോഡരികിൽ കൂട്ടിയിട്ടിരുന്ന പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറിയാണ് യുവാവ് മരിച്ചത്. ഇരവിനല്ലൂർ പാറേപ്പറമ്പിൽ ശ്രീകുമാർ (30) ആണു മരിച്ചത്.

പാറയ്ക്കൽക്കടവ്–നാൽക്കവല റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് അപകടം. എതിരെ വന്ന വാഹനം ഹെ‍ഡ് ലൈറ്റ് ഡിം ചെയ്യാതിരുന്നതോടെ ശ്രീകുമാറിന്റെ കാഴ്ച മറഞ്ഞ് ബൈക്ക് നിയന്ത്രണംവിട്ടു പൈപ്പിൽ ഇടിക്കുകയായിരുന്നു.

ഇരുമ്പുപൈപ്പിലേക്കു വീണ് വാരിയെല്ല് തകർന്നു ശ്വാസകോശത്തിൽ തറച്ചുകയറിയ നിലയിലാണു ശ്രീകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്നു ശ്രീകുമാറിന്റെ വീട്ടിലേക്ക് ഒരു കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അപകടസാധ്യതയുയർത്തി ജില്ലയി‍ൽ പലയിടങ്ങളിലും റോഡരികിൽ ജലജീവൻ മിഷനുവേണ്ടിയുള്ള പൈപ്പുകൾ ഇറക്കിയിട്ടിട്ടുണ്ട്.