video
play-sharp-fill
കുട്ടികളിലെ പ്രമേഹം, മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

കുട്ടികളിലെ പ്രമേഹം, മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ

കുട്ടികളിലെ പ്രമേഹചികിത്സ സങ്കീർണത നിറഞ്ഞതാണ്. രോഗം പിടിപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതത്തിന് ധാരാളം പ്രതിസന്ധികൾ നേരിടേണ്ടിവരും. അതുകൊണ്ട് ഏറ്റവും ഗൗരവമായി കുട്ടികളിലെ പ്രമേഹം കാണേണ്ടതുണ്ട്. കുട്ടിയുടെ പാൻക്രിയാസിൽ ഇൻസുലിൻ അൽപം പോലും ഉൽപാദിപ്പിക്കപ്പെടാത്തതുകൊണ്ട് ജീവിതകാലം മുഴുവൻ ഇൻസുലിൻ ഇൻജക്ഷൻ എടുക്കേണ്ടിവരും.

ലക്ഷണങ്ങൾ തിരിച്ചറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈപ്പ് 1 പ്രമേഹരോഗികളിൽ പ്രധാനമായി കാണുന്ന ലക്ഷണം അമിത ദാഹമാണ്. കൂടാതെ അമിത അളവിൽ മൂത്രം പോവുക, അമിത വിശപ്പ്, എത്ര ഭക്ഷണം കഴിച്ചാലും ശരീരം മെലിഞ്ഞുകൊണ്ടിരിക്കുക, കടുത്ത ക്ഷീണവും ഉന്മേഷക്കുറവും കാണപ്പെടുക. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം ഒരു പരിധി വരെ ടൈപ്പ് 2 പ്രമേഹരോഗികളിലും കാണാം.

എന്നാൽ കുട്ടികളിൽ ഉള്ളതുപോലെ അത്ര തീവ്രമായ അളവിൽ അനുഭവപ്പെടില്ലെന്ന് മാത്രം. മറ്റൊന്ന് കാഴ്ചയിലുള്ള വൈകല്യമാണ്. കാഴ്ച ശക്തി ക്രമമായി മാറ്റങ്ങൾ ഉണ്ടാകാം.

കൈകാലുകളിൽ പുകച്ചിൽ, പെരുപ്പ്, മരവിപ്പ്, ജനനേന്ദ്രീയ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുക ഇവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ താമസവും ഉണ്ടാകാം.

കുട്ടികളെ പ്രമേഹം ബാധിച്ചാൽ

പ്രമേഹത്തെക്കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുക്കുക.

കുട്ടികളിൽ ആത്മവിശ്വാസം ഉണർത്തുക.

സ്‌നേഹത്തോടെ പറഞ്ഞുകൊടുത്ത് ചികിത്സയുമായി കുട്ടിയെ സഹകരിപ്പിക്കുക.

ചികിത്സയും ഇൻസുലിൻ ഇൻജക്ഷനും ദിനചര്യയുടെ ഭാഗമായി മാത്രം കാണാൻ കുട്ടിയെ പരിശീലിപ്പിക്കുക.

കുട്ടികൾക്ക് ശരിയായ വളർച്ചയ്ക്കുള്ള സാഹചര്യമൊരിക്കിക്കൊടുക്കുക.

രോഗനിർണയത്തിൽ സ്വന്തം പങ്കിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുക.

വ്യായാമം, ഭക്ഷണക്രമം ഇവയിൽ ശ്രദ്ധിക്കുക.

ഇൻസുലിൻ ഇൻജക്ഷൻ നിർത്താതിരിക്കുക.

മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യമൊരുക്കുക.