കോട്ടയം കഞ്ഞിക്കുഴിയിലെ ധർമ്മൂസ് ഫിഷ് ഹബ്ബിൽ റെയ്ഡ്; സിനിമാ നടൻ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിൽ നിന്നും 193 കിലോ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തു; പിടിച്ചെടുത്തത് ദിവസങ്ങൾ പഴക്കമുള്ള ചീഞ്ഞ മീൻ
സ്വന്തം ലേഖകൻ
കോട്ടയം: ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കോട്ടയം കഞ്ഞിക്കുഴിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ്. സിനിമാ നടൻ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിൽ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്തത് ദിവസങ്ങൾ പഴക്കമുള്ള ചീഞ്ഞ മീൻ. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
ഇന്ന് രാവിലെ നടന്ന റെയ്ഡിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. നിരവധി തവണ ഇവിടെ നിന്നും വാങ്ങുന്ന മത്സ്യം ചീഞ്ഞതാണന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്നും ജനങ്ങൾ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്ത് വില്പ്പന നടത്തുന്നതിലും ഇരട്ടി വിലയ്ക്കാണ് ധർമ്മൂസ് ഫിഷ് ഹബ്ബിൽ മീൻ വില്ക്കുന്നത്. അധിക ചാർജ്ജ് ഈടാക്കിയിട്ടും ഗുണനിലവാരം കുറഞ്ഞ ചീഞ്ഞതും പഴകിയിതുമായ മത്സ്യമാണ് ഇവിടെ വില്ക്കുന്നതെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. സിനിമാ നടന്റെ ആയതുകൊണ്ടുതന്നെ മറ്റ് കടകളിലുള്ളതിനെക്കാൾ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കഞ്ഞിക്കുഴിയിലെ സമുദ്ര കോൾഡ് സ്റ്റോറേജ് അമല ലൈഫ് സ്മാർട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. സമുദ്രയിൽ നിന്നും 11 കിലോയും, അമലയിൽ നിന്ന് 4.2 കിലോ മീനുമാണ് പിടിച്ചെടുത്തത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കണ്ണൻ പി , ലിജോ സദാനന്ദൻ , ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസ് , ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസർമാരായ ഷെറിൻ സാറാ ജോർജ് , ഡോ. ദിവ്യ ജെ ബി എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്