play-sharp-fill
ധര്‍മജനെതിരെ പരാതിയുമായി മീന്‍ മൊത്തക്കച്ചവടക്കാരും: ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയതായി  മൊത്തക്കച്ചവടക്കാർ

ധര്‍മജനെതിരെ പരാതിയുമായി മീന്‍ മൊത്തക്കച്ചവടക്കാരും: ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയതായി മൊത്തക്കച്ചവടക്കാർ

സ്വന്തം ലേഖകൻ
കൊച്ചി: ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പരാതിയുമായി മീന്‍ മൊത്തക്കച്ചവടക്കാരും രംഗത്ത്. ഫിഷ് വെണ്ടേഴ്സ്, ധര്‍മൂസ് ഫിഷ് ഹബ്ബുമായി മൊത്തക്കച്ചവടം നടത്തിയ മീന്‍ വില്‍പ്പനക്കാര്‍ എന്നിവരാണ് പുതിയതായി രംഗത്തെത്തിയത്.

മീന്‍ നല്‍കിയവര്‍ക്കെല്ലാം ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കാണ് നല്‍കിയത്. ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്.ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പണം തട്ടിയെന്ന പരാതിയുമായി ആദ്യം രംഗത്തുവന്നത് മൂവാറ്റുപുഴ പായപ്ര പുതുക്കാട്ടില്‍ ആസിഫ് അലിയാരാണ്.


പിന്നീട് ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി എടുത്ത് തട്ടിപ്പിനിരയായ 17 പേര്‍കൂടി കേസില്‍ കക്ഷിചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. തൊടുപുഴയില്‍നിന്ന് ഫ്രാഞ്ചൈസി എടുത്ത ഒരാള്‍കൂടി ഞായറാഴ്ച പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. 24 പേരാണ് പരാതിക്കാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചനാക്കേസില്‍ കൂടുതല്‍ വിവരം ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പരാതിക്കാരനായ ആസിഫിനോട് തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്ന് സെന്‍ട്രല്‍ എസ്‌എച്ച്‌ഒ എസ് വിജയശങ്കര്‍ പറഞ്ഞു. എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.