വിശ്വാസത്തിനും ധാർമ്മികതക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കും: കത്തോലിക്കാ കോൺഗ്രസ് കുടമാളൂർ
സ്വന്തം ലേഖകൻ
കുടമാളൂർ: കുടമാളൂർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന കാതോലിക്ക കോൺഗ്രസ് സംഗമം വിശ്വാസതിനും ധാർമികതക്കുമെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും എന്ന് പ്രസ്താവിച്ചു. ആർച്ച് പ്രീസ്റ്റ് മാണി പുതിയിടം ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡൻറ്. അഡ്വ.പി.പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് കുടമാളൂർ പ്രസിഡൻറ് ജോർജ് കോര അധ്യക്ഷത വഹിച്ചു, ഡയറക്ടർ ഫാ ആന്റണി തറകുന്നേൽ ,ഫൊറോന വൈസ് പ്രസിഡന്റ് ജോർജ് പി ജി, ജനറൽ സെക്രട്ടറി ജോർജ് ജോസഫ് , ജോയ് ജോസഫ് കലമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0