video
play-sharp-fill
ദൃശ്യം നീക്കണം ; 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും ;10 കോടിയില്‍ ഒതുങ്ങില്ല ; നയൻതാരക്ക് വീണ്ടും ധനുഷിന്റെ നോട്ടീസ്

ദൃശ്യം നീക്കണം ; 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും ;10 കോടിയില്‍ ഒതുങ്ങില്ല ; നയൻതാരക്ക് വീണ്ടും ധനുഷിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ

ചെന്നൈ: തുറന്ന കത്തിനെത്തുടർന്നുള്ള പോര് കനക്കുന്നതിനെതിരെ നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ് അയച്ച് ധനുഷ്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു. വിവാദത്തിൽ ധനുഷ് മൗനം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ നീക്കം. ദൃശ്യം നീക്കം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം പത്ത് കോടി രൂപയിൽ ഒതുങ്ങില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ധനുഷിന്റെ അഭിഭാഷകൻ നല്‍കുന്ന മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ നിർമ്മാണ് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ആ സിനിമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ നിർമ്മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.

രണ്ടുവർഷം കാത്തിരുന്നു.ഡോക്യുമെന്ററി ട്രെയിലർ പുറത്തുവന്നപ്പോൾ ‘നാൻ റൗഡി താൻ’ സിനിമയുടെദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്നാണ് നയൻതാര പറയുന്നത്. മൂന്ന് സെേക്കന്റ് ദൃശ്യങ്ങൾക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.