ശബരിമല ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം ; മലകയറ്റത്തിന് ഇടയിൽ 52കാരൻ കുഴഞ്ഞു വീണു മരിച്ചു
ശബരിമല : ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോൾ നീലിമല വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ – ശ്രീജ മക്കൾ – ദേവിക, മാളവിക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0