play-sharp-fill
സംസാരിക്കുന്നതിനിടെ നിയമസഭയിൽ ‘കോളനി’ എന്ന പദപ്രയോഗം നടത്തി റവന്യൂ മന്ത്രി കെ രാജൻ ; മന്ത്രിയെ തിരുത്തി ഡെപ്യൂട്ടി സ്പീക്കർ

സംസാരിക്കുന്നതിനിടെ നിയമസഭയിൽ ‘കോളനി’ എന്ന പദപ്രയോഗം നടത്തി റവന്യൂ മന്ത്രി കെ രാജൻ ; മന്ത്രിയെ തിരുത്തി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം : കോളനിയെന്ന പ്രയോഗം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തിറക്കിയത്.

ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രി പദം ഒഴിയുന്നതിന് മുൻപേ ഒപ്പിട്ട അവസാന ഉത്തരവായിരുന്നു ഇത്. ഇന്ന് ഈ വിഷയം നിയമസഭയിലും ചർച്ചയായി.

റവന്യൂമന്ത്രി കെ രാജൻ സംസാരിക്കുന്നതിനിടെ ‘കോളനി’ എന്ന പദം ഉപയോഗിക്കുകയായിരുന്നു. ഉടൻ തന്നെ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍, സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രിയെ തിരുത്തി. കോളനി എന്ന പദം ഒഴിവാക്കി ഉത്തരവിറങ്ങിയ കാര്യം ഡെപ്യൂട്ടി സ്പീക്കർ മന്ത്രിയെ ഓർമപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ പദം പിൻലവലിക്കുന്നതിന് മുൻപ് തയാറാക്കിയ കുറിപ്പാണ് താൻ വായിച്ചതെന്നായിരുന്നു മന്ത്രി നൽകിയ മറുപടി. എന്നാൽ നിയമസഭയിൽ ഇക്കാര്യം പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ മന്ത്രിയോട് പറഞ്ഞു.

പിന്നീട് ‘കോളനി’ എന്ന വാക്ക് തിരുത്തി ‘നഗർ’ എന്ന് മാറ്റിയാണ് മന്ത്രി വായിച്ചത്.