വയസ് 13; കോട്ടയം സ്വദേശിയായ കൊച്ചുമിടുക്കൻ ബാം​ഗ്ലൂർ ഡെപ്യൂട്ടി പോലീസ് കമീഷണര്‍; ഇത് സ്വപ്ന സാഫല്യമെന്ന് സൽമാൻ

വയസ് 13; കോട്ടയം സ്വദേശിയായ കൊച്ചുമിടുക്കൻ ബാം​ഗ്ലൂർ ഡെപ്യൂട്ടി പോലീസ് കമീഷണര്‍; ഇത് സ്വപ്ന സാഫല്യമെന്ന് സൽമാൻ

കോട്ടയം: ഒട്ടു മിക്ക കുട്ടകളുടേയും ആഗ്രഹമാണ് പോലീസ് ആവുക എന്നത്. ചെറുപ്പത്തില്‍ കളിക്കുമ്പോഴെങ്കിലും തൊപ്പിയൊക്കെ തലയില്‍ വെച്ച്‌ നമ്മളും പോലീസ് കളിച്ചിട്ടുണ്ടാകും. ഒരുപാട് കാലം ആ ആ​ഗ്രഹം കൊണ്ടുനടന്ന് ഒരുപക്ഷേ പഠിച്ച്‌ വലുതാവുമ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യം ആക്കുന്നവരും ഉണ്ട്…

എന്നാല്‍ വളരെ ചെറിയ വയസില്‍ തന്നെ ശരിക്കും പോലീസ് ആവാന്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിയായ ഒരു മിടുക്കന്. അതും ഡെപ്യൂട്ടി പോലീസ് കമീഷണര്‍.13 വയസുകാരനായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സല്‍മാനാണ്

ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണറാവാന്‍ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗലൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണറായി ആണ് സല്‍മാന്‍ ചുമതലയേറ്റത്.അപൂര്‍വ്വയിനം രോഗത്തിന് ചികിത്സയിലുള്ള ഈ മലയാളി വിദ്യാര്‍ത്ഥിക്ക് ബെംഗ്ലൂരു കമ്മീഷണറാണ് ഒരു ദിവസത്തേക്ക് ചാര്‍ജ് കൈമാറിയത്. ഒരുപാട് കാലത്തെ ആഗ്രഹമാണ് നടന്നതെന്ന് സല്‍മാന്‍ പറഞ്ഞു. വളരെ ബഹുമാനമുള്ള പദവിയാണ് ഐപിഎസ് ഓഫീസര്‍ എന്നും സല്‍മാന്‍ പറഞ്ഞു.