ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു; കേരളാ പൊലീസിലും സിബിഐയിലും പ്രവർത്തിച്ചിട്ടുള്ള റജി എം കുന്നി പറമ്പൻ മികച്ച കുറ്റാന്വേഷകൻ

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു; കേരളാ പൊലീസിലും സിബിഐയിലും പ്രവർത്തിച്ചിട്ടുള്ള റജി എം കുന്നി പറമ്പൻ മികച്ച കുറ്റാന്വേഷകൻ

സ്വന്തം ലേഖകൻ

മലപ്പുറം : ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു. സിബിഐയിലും കേരളാ പൊലീസിലും ജോലി ചെയ്ത് പ്രവർത്തിപരിചയമുള്ള റജി എം കുന്നി പറമ്പൻ മികച്ച കുറ്റാന്വേഷകൻ കൂടിയാണ്.

കോട്ടയം വിജിലൻസ് യൂണിറ്റിൽ പോലീസ് ഇൻസ്പെക്ടർ ആയിരിക്കെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണ്. പത്ര പ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച റെജി എം കുന്നിപ്പറമ്പൻ, മംഗളം, ദീപിക, ജീവൻ ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പത്രാധിപ സമിതിയിൽ സബ് എഡിറ്ററായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2003 ൽ കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2011 ൽ സർക്കിൾ ഇൻസ്പെക്ടർ ആയി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ്.ഐ യും സി.ഐ യുമായി സേവനമനുഷ്ഠിച്ചു. സി.ബി.ഐ യിൽ പോലീസ് ഇൻസ്പെക്ടർ ആയി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇക്കാലത്ത് കാസർഗോഡ് പെർളയിലെ ജബ്ബാർ വധക്കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചെമ്പരിക്ക ഖാസിയുടെ മരണത്തെപ്പറ്റി അന്വേഷിച്ച സി.ബി.ഐ സംഘത്തിലും അംഗമായിരുന്നു. കോട്ടയം വിജിലൻസിൽ ജോലി ചെയ്യവേ നിരവധി ട്രാപ്പ് കേസുകൾ പിടികൂടുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും മിന്നൽ പരിശോധനകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

ഗുഡ് സർവീസ് എൻട്രികളും പ്രശംസാ പത്രങ്ങളുമടക്കം നൂറിലേറെ റിവാർഡുകൾ ലഭിച്ചിട്ടുണ്ട്.