ഡിഇഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന; അധിക അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച 34 സ്‌കൂളുകള്‍ കണ്ടെത്തി;  നടത്തിയിരിക്കുന്നത് 59 അധിക തസ്തികകൾ; ഗുരുതര ക്രമക്കേട്….!

ഡിഇഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന; അധിക അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച 34 സ്‌കൂളുകള്‍ കണ്ടെത്തി; നടത്തിയിരിക്കുന്നത് 59 അധിക തസ്തികകൾ; ഗുരുതര ക്രമക്കേട്….!

സ്വന്തം ലേഖിക

കോട്ടയം: ഡിഇഒ ഓഫീസില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ അധിക അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ച 34 സ്‌കൂളുകള്‍ കണ്ടെത്തി.

59 അധിക തസ്തികളാണ് വിവിധ സ്‌കൂളുകളിലായി നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപക അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടു നിയമനം ക്രമവത്ക്കരിക്കല്‍, മാനോജ്‌മെന്റിന് ലഭിക്കുന്ന ഗ്രാന്റുകള്‍ പാസാക്കി കൊടുക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, ശമ്പള നിര്‍ണയം, പി.എഫ് ലോണ്‍ പാസാക്കല്‍, വിവിധതരം ലീവുകള്‍ സെറ്റില്‍ ചെയ്ത് പെൻഷൻ ആനുകൂല്യങ്ങള്‍ അനുവദിക്കല്‍ എന്നിവയ്ക്കായി ഡിഇഒ ഓഫീസീലെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എറണാകുളം ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി പി.വി മനോജ്കുമാര്‍, ഓഡിറ്റ് ഓഫീസര്‍ സുധ ജേക്കബ്, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥരായ ബിജു കുമാര്‍ ഡി, മഹേഷ് പിള്ള ബി, ഇൻസ്‌പെക്ടര്‍മാരായ ടിപ്‌സണ്‍ തോമസ് മേക്കാടൻ, ഷിന്റോ പി.കുര്യൻ, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി.ടി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് പി.ടി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.