ഡെങ്കിപ്പനിയെ തുടർന്നു ഗുരുതരാവസ്ഥയിലായി: നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ് ആശുപത്രിയിൽ; അപകട നില തരണം ചെയ്തതായി ബന്ധുക്കൾ
തേർഡ് ഐ സിനിമ
കൊച്ചി: പനിയും രക്തസമ്മർദവുമുണ്ടായതിനെ തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി സാന്ദാ തോമസ് അപകട നില തരണം ചെയ്തു.
സാന്ദ്ര അപകട നില തരണം ചെയ്തതായും അപകട നില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നുവെന്നും സ്നേഹ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാന്ദ്രയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെന്നും സ്നേഹ വ്യക്തമാക്കി. ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്നാണ് സാന്ദ്രയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തോളം ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സാന്ദ്ര.