play-sharp-fill
കേരളത്തില്‍ എണ്‍പത് ശതമാനവും ഡെല്‍റ്റ പ്ലസ് വൈറസ്; എട്ട് ജില്ലകളില്‍ ടിപിആര്‍ പത്തിന് മുകളില്‍; ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം; ഇളവുകള്‍ വ്യാപനതോത് കൂട്ടിയേക്കാം എന്ന മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തില്‍ എണ്‍പത് ശതമാനവും ഡെല്‍റ്റ പ്ലസ് വൈറസ്; എട്ട് ജില്ലകളില്‍ ടിപിആര്‍ പത്തിന് മുകളില്‍; ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം; ഇളവുകള്‍ വ്യാപനതോത് കൂട്ടിയേക്കാം എന്ന മുന്നറിയിപ്പുമായി കേന്ദ്രം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.


കേരളത്തില്‍ എണ്‍പത് ശതമാനവും ഡെല്‍റ്റ പ്ലസ് കേസുകളാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എട്ട് ജില്ലകളില്‍ പത്തു ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ രോഗ വ്യാപനം കൂടുന്നുവെന്നും മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു.

സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലെന്നും ഇതിന് ചുറ്റും ബഫര്‍ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.

കേരളത്തിലെ സ്ഥിതി ആശങ്കാഡനകമാണെന്നും ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നും കേന്ദ്രസംഘം പറഞ്ഞു.

പ്രാദേശിക ലോക്ക് ഡൗണ്‍ കര്‍ശനമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. ഓണത്തിനുള്ള ഇളവും, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.