കോട്ടയത്ത് ഡെലിവറി ബോയ്ക്ക് ക്രൂരമർദ്ദനം; കുടുംബം പോറ്റാൻ രാവ് പകലാക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനം

കോട്ടയത്ത് ഡെലിവറി ബോയ്ക്ക് ക്രൂരമർദ്ദനം; കുടുംബം പോറ്റാൻ രാവ് പകലാക്കുന്നവർക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് ഡെലിവറി ബോയ്ക്ക് ക്രൂരമർദ്ദനം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇൻഡിക്കേററർ തെളിക്കാത്തതിനാണ് ഭക്ഷണവിതരണ ജീവനക്കാരനായ യുവാവിന് മർദ്ദനമേറ്റത്.

ഇന്നലെ രാത്രി അറുത്തൂട്ടി കവലയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ യാത്ര ചെയ്ത യുവാവ് ഇൻഡിക്കേറ്റർ തെളിക്കാതെ വലത്തോട്ട് തിരിച്ചതാണ് മർദ്ദനത്തിന് കാരണമായത്.

പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ ഇത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലും മർ​ദ്ദനത്തിലും കലാശിച്ചു.

പരിക്കേറ്റ ഡെലിവറി ബോയ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.