play-sharp-fill
ഡല്‍ഹിയെ ഞെട്ടിച്ച് ദുരന്തം: ആശുപത്രിക്ക് തീപിടിച്ച്‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹിയെ ഞെട്ടിച്ച് ദുരന്തം: ആശുപത്രിക്ക് തീപിടിച്ച്‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

 

സ്വന്തം ലേഖകൻ
ഡൽഹി: ആശുപത്രിക്ക് തീപിടിച്ച്‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു.

ഗുരുതരമായി പരിക്കേറ്റ ആറ് കുട്ടികള്‍ വെന്‍റിലേറ്ററിലാണ്.


വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. നിലവില്‍ തീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർണമായും നിയന്ത്രണ വിധേയമായി എന്നാണ് റിപ്പോർട്ടുകള്‍.

12 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രിച്ചത്.

തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. പുക ശ്വസിച്ചതും കുട്ടികളുടെ മരണത്തിനിടയാക്കിയതായാണ് പ്രാഥമിക വിലയിരുത്തല്‍.