video
play-sharp-fill
ഡൽഹിയിൽ നിർമാണത്തിനിടെ വീട് തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു

ഡൽഹിയിൽ നിർമാണത്തിനിടെ വീട് തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു


സ്വന്തം ലേഖിക

ന്യൂഡൽഹി :ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. ആകെ അഞ്ച് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.25ന് പണി നടക്കുന്നതിനിടെയാണ് അപകടം. വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഉടൻ പൊലീസും ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. ജെസിബി ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 5.30ഓടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയവരിൽ 2 പേർ മരിച്ചതായി എൻഡിആർഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.