ഇന്ത്യ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ നേടിയത് 50,000 കോടിയുടെ വിദേശ നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ നേടിയത് 50,000 കോടിയുടെ വിദേശ നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വന്തം ലേഖിക 

ഡൽഹി : കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടെ ഇന്ത്യ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നേടിയത് 50000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലയളവില്‍ സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കയറ്റുമതി 150 ശതമാനത്തോളം വര്‍ധിച്ചതായും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം സൂര്യനെപ്പോലെ ഉദിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 50000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ആഭ്യന്തര സംസ്‌കരണ ശേഷി ക്രമാനുഗതമായി വര്‍ധിച്ചു വരികയാണ്. സര്‍ക്കാരിന്റെ വ്യവസായ അനുകൂല, കര്‍ഷക അനുകൂല നയമാണ് ഇതിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വേള്‍ഡ് ഫുഡ് ഇന്ത്യ 2023-ന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് സീഡ് കാപിറ്റല്‍ അസിസ്റ്റന്‍സ് അദ്ദേഹം വിതരണം ചെയ്തു. രാജ്യത്ത് പ്രാദേശികമായി ലഭ്യമായ വിഭവങ്ങളും രാജകീയ പാചക പൈതൃകവും പരിചയപ്പെടുത്തുകയാണ് ‘ഫുഡ് സ്ട്രീറ്റി’ലൂടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

200 ഷെഫുമാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ പരമ്ബരാഗത വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, വ്യവസായ മേഖല, കര്‍ഷകര്‍, സംരംഭകര്‍, മറ്റ് ഓഹരി ഉടമകള്‍ എന്നിവര്‍ക്ക് ഒന്നിച്ചു വരാനും ചര്‍ച്ചകള്‍ നടത്താനും പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുമുള്ള സൗകര്യമാണ് വേള്‍ഡ് ഫുഡ് ഇന്ത്യ ഒരുക്കുന്നത്. കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്താനും ഇത് വഴിയൊരുക്കുന്നു.

നിക്ഷേപം നടത്തുക, ബിസിനസ് ചെയ്യല്‍ എളുപ്പമാക്കല്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) എന്നിവയില്‍ സിഇഒമാരുടെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ശക്തി വിളിച്ചോതുന്ന പല പവലിയനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ ഭാഗമായ 48 സെഷനുകളാണുള്ളത്. 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രമുഖ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ സിഇഒമാരും പരിപാടിയില്‍പങ്കെടുക്കുന്നുണ്ട്