play-sharp-fill
ഡൽഹിയിൽ  ഭർതൃ മാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു 86 കാരിയായ ഹാസി  സോമി ആണ് മരിച്ചത്

ഡൽഹിയിൽ ഭർതൃ മാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു 86 കാരിയായ ഹാസി സോമി ആണ് മരിച്ചത്

സ്വന്തം ലേഖകൻ

ഡല്‍ഹി: ഡല്‍ഹിയില്‍ 86കാരിയായ ഭര്‍തൃമാതാവിനെ യുവതി ഫ്രൈ പാന്‍ കൊണ്ട് അടിച്ചുകൊന്നു. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം.സന്ധിവാതം ബാധിച്ച ഭര്‍തൃമാതാവിനെ പരിചരിക്കേണ്ടി വന്നതിനാല്‍ പ്രതി നിരാശയിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്

.സുര്‍ജിത് സോം (51), ഭാര്യ ശര്‍മിഷ്ട സോം (48), അവരുടെ 16 വയസ്സുള്ള മകള്‍ എന്നിവര്‍ 2014 മുതല്‍ നെബ് സരായ് സ്വസ്‌തിക് റസിഡന്‍സിയിലാണ് താമസിക്കുന്നത്. ഇവരുടെ തൊട്ടു മുന്നിലുള്ള ഫ്ലാറ്റിലാണ് സുര്‍ജിതിന്‍റെ മാതാവ് ഹാസി സോം താമസിക്കുന്നത്. കൊല്‍ക്കൊത്ത സ്വദേശികളായ ദമ്ബതിമാര്‍ 2014 മുതല്‍ ഇവിടെയാണ് താമസിക്കുന്നത്. കൊല്‍ക്കൊത്തയില്‍ ഒറ്റക്ക് താമസിച്ചിരുന്ന മാതാവിനെ 2022 മാര്‍ച്ചിലാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 28ന് ഹാസി സോമിനെ ഫ്ലാറ്റില്‍ വീണ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടതായി ഒരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുര്‍ജിത് മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുകയും അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.അമ്മയുടെ ഫ്ലാറ്റിലേക്ക് ഭാര്യ പോകുന്നതും ഇയാള്‍ കണ്ടു. തുടര്‍ന്ന് പൊലീസിനോട് സംഭവത്തെക്കുറിച്ച്‌ പറയുകയും ചെയ്തു. ശരീരമാസകലം 14 മുറിവുകളുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സുര്‍ജിത്തിന്‍റെ സാക്ഷിമൊഴി, സിസിടിവി ദൃശ്യങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ശര്‍മ്മിഷ്ഠയെ അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.