ദീപാവലി ദിനത്തില്‍ വീട്ടുജോലിക്കാരിയായ 16 കാരിയെ തല്ലിക്കൊന്നു: ദമ്പതികൾ അറസ്റ്റിൽ: കൂട്ടുപ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു: കൃത്യമായി ജോലി ചെയ്തില്ലെന്നാരോപിച്ച് ക്രൂര മര്‍ദ്ദനം; ഒടുവിൽ മരണത്തിലേക്ക്
ചെന്നൈ: വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമയും ഭാര്യയും അറസ്റ്റില്‍.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവരുടെ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചെന്നൈയിലെ മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ താമസക്കാരായ നവാസ്, ഭാര്യ നാസിയ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് നവാസിന്റെ വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീപാവലി ദിനത്തില്‍ കുളിക്കാൻ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ അബോധാവസ്ഥയില്‍
നിലത്തുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടതെന്നുമാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, പൊലീസിലെത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റിന്റെ പൊള്ളലും ചതവുകളും കണ്ടെത്തി. തുടർന്നു നവാസിനെയും ഭാര്യ നാസിയയും
കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി ദിനത്തില്‍ വീട്ടുജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നവാസും ഭാര്യയും പെണ്‍കുട്ടിയെ മർദിച്ചതായി പൊലീസ് പറയുന്നു.
തുടർന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചു. പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ 3 പേരും ചേർന്നു മൃതദേഹം കുളിമുറിയില്‍ തള്ളുകയായിരുന്നു. ഒളിവില്‍ പോയ ലോകേഷിനായി തിരച്ചില്‍ തുടരുകയാണ്