മരുന്ന് കഴിച്ചിട്ടും കൊളസ്ട്രോൾ വില്ലനാകുന്നുണ്ടോ..? എങ്കിൽ മരുന്നില്ലാതെ കൊളസ്ട്രോൾ കുറക്കാമെന്ന കാര്യം അറിയാമോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതീ..
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണുന്ന മെഴുകുപോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരീരത്തിൽ കുറച്ച് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, നിങ്ങളുടെ രക്തത്തിൽ ഇതിന്റെ അളവ് കൂടിയാൽ ധമനികളുടെ ഭിത്തികളിൽ പറ്റിപ്പിടിച്ച് അവയെ ഇടുങ്ങിയതാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാവുകെയും ചെയ്യുന്നു.
നമ്മുടെ ജീവിതശൈലീ മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമൊക്കെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതിനായി കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് പൂരിത കൊഴുപ്പ് അടങ്ങിയ ഫുഡുകൾ കഴിക്കാതിരിക്കുക.
പോഷകങ്ങൾ മതിയായ അളവിൽ അടങ്ങിയ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയാൽ കൊളസ്ട്രോൾ ഉൾപ്പെടെയുളള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനാവുന്നതാണ്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് പിന്തുടരുന്നതെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോശം കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്ലിന്റെ അളവ് വർധിപ്പിക്കുന്നതിനും ഏകദേശം മൂന്ന് മാസത്തോളം സമയമെടുക്കും.
ചില സന്ദർഭങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് മരുന്നുകൾ ആവശ്യമായിവരും. മരുന്നുകളുടെ ഫലം ലഭിക്കാൻ ഏകദേശം ആറ് മുതൽ എട്ട് ആഴ്ചകൾ വരെ സമയമെടുത്തേക്കാം.
മരുന്നില്ലാതെ കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം…
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക. ട്രാൻസ് ഫാറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളുമുളള ഭക്ഷണങ്ങളും കഴിക്കുക. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുക- നടത്തം, സൈക്ലിങ് അല്ലെങ്കിൽ സ്റ്റെപ് കയറുക തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും അരമണിക്കൂർ വ്യായാമം ചെയ്യുന്നത് പതിവാക്കുക.
ശരീര ഭാരം കുറയ്ക്കുക- സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയുന്നതിനും കാരണമാകുന്നു.
പുകവലി ഒഴിവാക്കുക- പുകവലി ഒഴിവാക്കുന്നത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മദ്യം ഒഴിവാക്കുക: മദ്യവും മിതമായ അളവിൽമാത്രം കഴിക്കുക.
അയല, സാൽമൺ ഫിഷ്, ബ്രൗൺ റൈസ്, ഹോൾഗ്രോയിൻ ബ്രഡ്, ഹോള്വീറ്റ്, പാസ്ത, പരിപ്പ്, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയൊക്കെ കഴിക്കുക.
ഇവ കഴിക്കുമ്പോൾ കുറച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കുക- ഇറച്ചി, സോസേജുകൾ, കൊഴുപ്പുള്ള മാംസം, വെണ്ണ, നെയ്യ്, ചീസുകൾ, കേക്കുകൾ, ബിസ്കറ്റുകൾ, പാം ഓയിൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
നാരുകൾ – ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുന്നത് തടയുന്നു. കൂടാതെ കൊളസ്ട്രോളിനെ പുറന്തള്ളാനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നതാണ്.
ധാന്യങ്ങൾ: ഗോതമ്പ്, അരി, ചോളം, ഓട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കാർബോഹൈഡ്രേറ്റ്, ഒന്നിലധികം പോഷകങ്ങൾ, ഭക്ഷണ നാരുകൾ എന്നിവയുടെ ഉറവിടമാണ് ധാന്യങ്ങൾ. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാരുകൾ അടങ്ങിയ പഴങ്ങൾ: കിവി, ബെറി പഴങ്ങൾ, അവക്കാഡോ എന്നിവ ഉൾപ്പെടുത്തുക.
അണ്ടിപ്പരിപ്പും വിത്തുകളും- പിസ്ത, ചിയ സീഡ്സ്, ബദാം, വാൽനട്ട് എന്നിവയും കഴിക്കുക.
അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണ് വെള്ളം കുടിക്കൽ. പതിവായി വെള്ളം കുടിക്കുന്നത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കാവുന്നതാണ്. രുചിക്കായി പുതിനയോ മറ്റെന്തെങ്കിലും ചേർത്ത് വെളളം കുടിക്കാവുന്നതാണ്.
പച്ചക്കറികൾ ഉൾപ്പെടുത്തിയ ജ്യൂസ്, മധുരമില്ലാത്ത ചായ, കാപ്പി, സോയ, ബദാം എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.