സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കോട്ടയം : സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് നൽകേണ്ടത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7115 രൂപയാണ് നൽകേണ്ടത്. എന്നാൽ വില കുറഞ്ഞിട്ടും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.