video
play-sharp-fill
ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ , സംഭവം നടന്നത് സിംഗപ്പൂരില്‍; കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവ്

ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ , സംഭവം നടന്നത് സിംഗപ്പൂരില്‍; കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവ്

 

സിംഗപ്പൂർ: വിവാഹം ക്ഷണിക്കാനെത്തിയ പെണ്‍സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് റിപ്പോർട്ട്.മരിച്ചത് കോന്നി സ്വദേശിനിയാണ്. കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവ് ആണ്. സ്ഥിരീകരിക്കാൻ മടിച്ച്‌ പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകള്‍ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്.

അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്ഷൻ തേജസില്‍ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്.

ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമതയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ സല്‍ക്കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച്‌ ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന് ജിജോ ആത്മഹത്യ ചെയ്തുവെന്നുമാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജിയുടെ സംസ്‌കാരം ബുധനാഴ്ച 11 ന് അഞ്ചല്‍ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയ സെമിത്തേരിയില്‍ നടക്കും. മാതാവ്: റാണി ജോണ്‍ (അദ്ധ്യാപിക, സെന്റ് തോമസ് യുപിഎസ് പോത്തൻകോട്). സഹോദരൻ: ഡോ. ജോബി. ടി. ജോണ്‍ (എയിംസ്, റായ്പൂർ).