വീടിനുള്ളിൽ വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റ് യൂണിറ്റ്. 180 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസ് പിടിയിൽ
സ്വന്തം ലേഖകൻ
വാഴൂർ: ചാമംപതാൽ മൈലാടു പാറയ്ക്കു സമീപം വടക്കേ ചൂഴിക്കുന്നേൽ പുഷ്കരൻ നായർ മകൻ പി.സി ഷാജി( 56) ടിയാന്റെ വീടിനുള്ളിൽ നടത്തിവന്നിരുന്ന ചാരായം വാറ്റ് യൂണിറ്റാണു് കോട്ടയം എക്സൈസ് എൻഫോഴ്സു് മെന്റ് & ആന്റി നർക്കോട്ടിക് സ്പഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപും പാർട്ടിയും ചേർന്നു് പിടികൂടിയതു്.
കന്നാസുകളിൽ സൂക്ഷിച്ച വാറ്റാൻ പാകമായ 180 ലിറ്റർ കോട, ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവ വീടിന്റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാരായം വാറ്റിയ ശേഷം പരിചയക്കാർക്കും, സ്ഥിരം കസ്റ്റമേഴ്സിനും മാത്രമേ നൽകിയിരുന്നുള്ളൂ. ചെറുകിട വിൽപ്പനയ്ക്കായി ചില സ്ഥിരം എജന്റുമാരേയും ഏർപ്പാടാക്കിയിരുന്നു.
ചാമംപതാൽ, ഉളളായം, ഭാഗത്തുള്ളവരായിരുന്നു ടിയാന്റെ കസ്റ്റമേഴ്സിൽ അധികവും. അവരുടെ പേരുവിവരം പ്രതി വെളിപ്പെടുത്തിയിട്ടുണ്ടു്.
എക്സൈസു് സ്പെഷ്യൽ സ്ക്വാഡു് സർക്കിൾ ഇൻസ്പെക്ടർ ടി.വി ദിവാകരനു ലഭിച്ച രഹസ്യവിവരത്തേ തുടർന്നു് എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപ്, പ്രിവൻ്റീവ് ഓഫീസർ എം.എസ്. അജിത്ത്, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ സുരേഷ് കുമാർ, നിതിൻ ആർ.എസ്, പ്രസീത് പി.പി, സുജാത സി.ബി ,ഡ്രൈവർ മനീഷ് കുമാർ. എന്നിവർ ചേർന്നാണു റെയ്ഡ് നടത്തിയതു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.