play-sharp-fill
വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു ഒൻപതുവയസുകാരി കുടിച്ചത് സ്പിരിറ്റ്; മണിക്കൂറുകൾക്കു ശേഷം മരണം; പോസ്റ്റ്മാർട്ടത്തിൽ മസ്തിഷ്കാഘാതമരണവും; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു ഒൻപതുവയസുകാരി കുടിച്ചത് സ്പിരിറ്റ്; മണിക്കൂറുകൾക്കു ശേഷം മരണം; പോസ്റ്റ്മാർട്ടത്തിൽ മസ്തിഷ്കാഘാതമരണവും; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ചെന്നൈ: വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‍നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു കുട്ടി മരിച്ചത്.

മകളുടെ ബെഡിന് സമീപം നഴ്സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതര്‍ തള്ളി. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണു പെണ്‍കുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്.

സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ പെണ്‍കുട്ടി തുപ്പിക്കളഞ്ഞിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞൊള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മധുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.