അനാഥ മൃതദേഹങ്ങള്‍; ഒന്നിന്റെ വില 40,000 രൂപ, വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് അറ്റകുറ്റപ്പണികൾക്ക്
സ്വന്തം ലേഖിക
തൃക്കാക്കര: സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാര്‍ത്ഥം നല്‍കുന്നത് 40,000 രൂപയ്ക്ക്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനാഥ മൃതദേഹ വില്പന വഴി ലഭിച്ച തുകയില്‍ 9,44,877 രൂപ നീക്കിയിരിപ്പുണ്ട്. 2017 ജനുവരി ഒന്നുമുതല്‍ 2021 നവംബര്‍ 30 വരെയുളള കണക്കാണിത്.
ഏറ്റവും കൂടുതല്‍ അനാഥ മൃതദേഹങ്ങള്‍ പുരുഷന്മാരുടേതാണ്, 55 എണ്ണം. സ്ത്രീ കളുടെ 9 മൃതദേഹങ്ങള്‍ മാത്രമേയുള്ളൂവെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ച കണക്കുകളാണിത്. ഒരു മൃതദേഹത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് നാല്പതിനായിരം രൂപയാണ് ഈടാക്കുന്നത്. ഡി.എം.ഓ.ഇ പ്രിന്‍സിപ്പലിനാണ് ചുമതല.
അനാഥ മൃതദേഹങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക മോര്‍ച്ചറിയുടെ അറ്റകുറ്റപ്പണികള്‍ക്കും മോര്ച്ചറിക്കാവശ്യമായ രാസവസ്തുക്കള്‍, ഉപകരണങ്ങള്‍ മുതലായവ വാങ്ങുന്നതിനും കോള്‍ഡ് സ്റ്റോര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മോര്‍ച്ചറി വൃത്തിയായി സൂക്ഷിക്കുന്നതിനും എംബാം ചെയ്യുന്ന ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ക്കുമായി ഉപയോഗിക്കുന്നു.