പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിനാലുകാരന് 44 വര്‍ഷം തടവും 1.55 ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിനാലുകാരന് 44 വര്‍ഷം തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്.
2014- -ല്‍ ആണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
നിരന്തര പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി കത്തെഴുതിവച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് ആത്മഹത്യയില്‍നിന്ന് പിന്മാറി വിവരങ്ങള്‍ അമ്മയോട് പറയുകയായിരുന്നു. അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചവറ പൊലീസിലും അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി. അന്നത്തെ ചവറ എസ്‌ഐ ഷെഫീഖ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ നിസാമുദീനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷംരൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ 11 മാസംകൂടി അധിക ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ശിവപ്രസാദ് കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ എഎസ്‌ഐ ഷീബയാണ് ഏകോപിപ്പിച്ചത്.