play-sharp-fill
ബിടിഎസ് കാണുന്നത് വിലക്കിയതിനാലാണ് മകളുടെ പീഡന പരാതിയെന്ന് പിതാവ്‌; കോടതി ജാമ്യം അനുവദിച്ചു

ബിടിഎസ് കാണുന്നത് വിലക്കിയതിനാലാണ് മകളുടെ പീഡന പരാതിയെന്ന് പിതാവ്‌; കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: മകളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പിതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കൊറിയൻ പോപ്പ് ബ്രാൻഡായ ബി.ടി.എസ്. കാണാൻ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് മകള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങളുടെ മതവിശ്വാസത്തിന് എതിരായതിനാലാണ് താനും ഭാര്യയും ബി.ടി.എസിന്റെ പാട്ടുകള്‍ കാണുന്നതില്‍ നിന്ന് പതിനാലുകാരിയായ മകളെ വിലക്കിയത്.

പെണ്‍കുട്ടിയുടെ ആന്റിയുടെ സ്വാധീനത്തിലാണ് ഈ ഗായക ഗ്രൂപ്പിന്റെ പാട്ടുകള്‍ കാണാൻ തുടങ്ങിയത്. താൻ പീഡിപ്പിച്ചെന്ന പരാതിയും മകള്‍ പറഞ്ഞത് ഈ ആന്റിയോടാണ്. കുട്ടിയിപ്പോള്‍ കുടുംബക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആന്റിയുടെ കസ്റ്റഡിയിലാണെന്നും ഹര്‍ജിക്കാരൻ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പ്രതിയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്ന വസ്തുതകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

എന്നാല്‍, ഗുരുതരമായ ആരോപണമാണ് ഹര്‍ജിക്കാരനെതിരേ ഉന്നയിച്ചിരിക്കുന്നതെങ്കിലും ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ ആരോപണം തെറ്റാകാനും ഇടയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി.ഗോപിനാഥ് കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്. ഹര്‍ജിക്കാരനായി മുതിര്‍ന്ന അഭിഭാഷകൻ പി. വിജയഭാനുവാണ് ഹാജരായത്.