play-sharp-fill
കണ്ണിന് കുളിര്‍മയേകും, കണ്‍തടങ്ങളിലെ കറുപ്പ് അകറ്റും…; കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം; തണുത്ത ടീബാഗിന്റെ ഉപയോഗങ്ങള്‍ അറിയാം…

കണ്ണിന് കുളിര്‍മയേകും, കണ്‍തടങ്ങളിലെ കറുപ്പ് അകറ്റും…; കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം; തണുത്ത ടീബാഗിന്റെ ഉപയോഗങ്ങള്‍ അറിയാം…

സ്വന്തം ലേഖിക

കോട്ടയം: കണ്ണിന് കുളിര്‍മയേകാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും മാത്രമല്ല കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും പ്രതിവിധിയാണ് തണുത്ത ടീ ബാഗ്.

കണ്‍കുരുവിന് മേല്‍ ടീ ബാഗ് മൃദുവായി അമര്‍ത്തി പത്തോ പതിനഞ്ചോ മിനിട്ട് കണ്ണടച്ച്‌ കിടക്കുക. ദിവസം അഞ്ചോ ആറോ പ്രാവശ്യം ഇങ്ങനെ ചെയ്‌താല്‍ കണ്‍കുരു അപ്രത്യക്ഷമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികസമയം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ അതിന് ശേഷം തണുത്ത ടീ ബാഗ് കണ്ണിന് മുകളില്‍ വച്ച്‌ കണ്ണടച്ച്‌ വിശ്രമിക്കുക.

ദിവസവും 30 മിനിട്ട് ഇങ്ങനെ ചെയ്യാം.
കണ്ണിലെ വരള്‍ച്ച മാറാന്‍ ഇത് അത്യുത്തമമാണ്.

ശ്രദ്ധിക്കുക, കണ്ണിന് ചുവപ്പ് നിറം , അസഹനീയമായ ചൊറിച്ചില്‍ , അസാധാരണ വീക്കം, കണ്ണില്‍ എന്തെങ്കിലും തട്ടുക, പ്രാണികളുടെ കടി, കണ്ണില്‍ പ്രാണികള്‍ വീഴുക എന്നീ സാഹചര്യങ്ങളില്‍ ടീ ബാഗ് പ്രതിവിധിയെന്ന് കരുതരുത്. അടിയന്തര വൈദ്യസഹായം തേടുക.