കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിൽ നൃത്താധ്യാപകൻ  മരിച്ച നിലയിൽ ; വനിതാ ജഡ്ജിയടക്കം നിരവധി പേരെ നൃത്തം പഠിപ്പിക്കുന്ന അധ്യാപകൻ്റെ മരണത്തിൽ ദുരൂഹത

കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിൽ നൃത്താധ്യാപകൻ മരിച്ച നിലയിൽ ; വനിതാ ജഡ്ജിയടക്കം നിരവധി പേരെ നൃത്തം പഠിപ്പിക്കുന്ന അധ്യാപകൻ്റെ മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ വീടിനുള്ളിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാൻസ് മാസ്റ്റർ മധുവിനെയാണ് ശാസ്ത്രീ റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോ. എൻ ടി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നിരവത്ത് വീടിന്റെ മൂന്നാം നിലയാലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് വർഷമായി ഇവിടെ താമസിച്ചുവരികയാണ് ഇദ്ദേ​ഹം.

മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.

വനിതാ ജഡ്ജിയെയടക്കം ഡാൻസ് പഠിപ്പിച്ചിരുന്ന മാസ്റ്ററായിരുന്നു ഇദ്ദേഹം. കൂടാതെ നഗരത്തിൽ നിരവധി ആളുകൾ ഇയാൾക്ക് കീഴിൽ ഡാൻസ് അഭ്യസിച്ചിരുന്നു.

മത്സരങ്ങളിൽ ജഡ്ജായിട്ടും പങ്കെടുത്തിരുന്നു.

മൃതദേഹത്തിന് മൂന്ന് നാല് ദിവസം പഴക്കമുണ്ട്. ദുർ​ഗന്ധം വമിച്ചതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്