play-sharp-fill
ദന ചുഴലിക്കാറ്റ് ; ആറ് ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി ; മുൻകരുതൽ നടപടിയെന്നോണം റദ്ദാക്കിയത് ഇന്നും നാളെയും  പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകൾ

ദന ചുഴലിക്കാറ്റ് ; ആറ് ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി ; മുൻകരുതൽ നടപടിയെന്നോണം റദ്ദാക്കിയത് ഇന്നും നാളെയും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്നും നാളെയും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയെന്നോണം റദ്ദാക്കിയത്.

കാമാഖ്യ – ബം​ഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ – സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർ​ഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബം​ഗളൂരു – ​ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ​ഗിൽബർ​ഗ് വിവേക് എക്സ്പ്രസ്, ബം​ഗളൂരു – മുസഫർപൂർ ജം​ഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്‌ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്‌സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതുണ്ട്.