പ്രമേഹത്തിന് കാരണം ഭക്ഷണം മാത്രമല്ല; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ
ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും ബാധിക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഭക്ഷണക്രമം മാത്രമല്ല മറ്റ് പല കാര്യങ്ങളും പ്രമേഹത്തെ സ്വാധീനിക്കാം.
ഉറക്കം- ആരോഗ്യമുളള ശരീരത്തിന് മതിയായ ഉറക്കം അനിവാര്യമാണ്. ഉറക്കം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവുകളെയും അതുപോലെ പല ശാരീരിക പ്രക്രിയകളെയും ബാധിക്കുന്നുണ്ട്. പഠനമനുസരിച്ച് ഉറക്കക്കുറവ്, പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസ് നിയന്ത്രണത്തെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും ബാധിക്കാം. ഉറക്കക്കുറവ് മൂലം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മോശമായി ബാധിക്കും. അത്തരമൊരു സാഹചര്യത്തില്‍ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആവശ്യമാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌ട്രെസ് ലെവല്‍ -സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഇതുമൂലം പല രോഗങ്ങളും നേരിടേണ്ടി വന്നേക്കാം. സമ്മര്‍ദ്ദം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വളരെ മോശമായ പ്രഭാവം ഉണ്ടാകാം. സമ്മര്‍ദ്ദം മൂലം നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
ശാരീരിക പ്രവര്‍ത്തനം- ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പതിവ് വ്യായാമത്തിലൂടെ നമുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനാകും. എന്നാല്‍ പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദഗ്ധരുടെ നിര്‍ദേശമില്ലാതെ കഠിനമായ വ്യായാമം ചെയ്യരുത്. കഠിനമായ വ്യായാമം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാനിടയുണ്ട്.
നിര്‍ജ്ജലീകരണം – പ്രമേഹരോഗികളെ സംബന്ധിച്ചടുത്തോളം കുറച്ച് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിന് ദോഷം ചെയ്യും. കുറച്ച് വെള്ളം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാനിടയുണ്ട്. ഇതിനെ ഹൈപ്പോഗ്ലൈസീമിയ എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, പ്രമേഹ രോഗികള്‍ പരമാവധി വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
മരുന്ന്-ചില മരുന്നുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുമ്പ് പ്രമേഹ രോഗികള്‍ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.