കുറുവ സംഘത്തിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ
സ്വന്തം ലേഖകൻ
കോട്ടയം : കുറുവ സംഘത്തിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ.
കുറുവാസംഘം മോഷണത്തിനെത്തിയെന്ന വിവരത്തെ തുടർന്ന് നാടെങ്ങും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിഭ്രാന്തിയിലാണ്. ഉറക്കമിളച്ച് തിരച്ചിലിനിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിൽ കുറുവാസംഘമല്ല നാട്ടിലെ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ പള്ളിക്ക് തൊട്ടിലും കുറവിലങ്ങാടും കണ്ട ആളുകൾ കുറുവ സംഘം ആണെന്ന് കരുതി നാട്ടുകാർ പിടിച്ചു നിർത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. എന്നാൽ പരിശോധനയിൽ ഇവർ കുറവാ സംഘം അല്ലെന്ന് കണ്ടെത്തുകയും പിടികൂടിയവരെ പറഞ്ഞു വിടുകയും ആയിരുന്നു.
നാട്ടിൽ എവിടെ പരിചയമില്ലാത്ത ആളുകളെ കണ്ടാലും നാട്ടുകാർ പിടികൂടി കുറുവാ സംഘമാണെന്ന് പ്രചരിപ്പിക്കുകയാണ്. ഇത് ഗുരുതരമായ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അനാവശ്യമായ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് പറഞ്ഞു.
കുറവ് സംഘത്തെ കണ്ടുവെന്ന പേരിൽ സോഷ്യൽ മീഡിയ വഴി അതിവേഗമാണ് വ്യാജപ്രചരണം ഉണ്ടാകുന്നത്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ളവർ ഈ വ്യാജ പ്രചരണം കേട്ട് പരിഭ്രാന്തരായി എന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്.