play-sharp-fill
മരണമണി മുഴങ്ങുന്ന സൈക്കിൾ യാത്ര  ;സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൈക്കിളപകടങ്ങളിൽ  മരിച്ചത് 275 പേര്‍ ,ഏറ്റവും കൂടുതലാളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കില്‍ മുന്നില്‍

മരണമണി മുഴങ്ങുന്ന സൈക്കിൾ യാത്ര ;സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൈക്കിളപകടങ്ങളിൽ മരിച്ചത് 275 പേര്‍ ,ഏറ്റവും കൂടുതലാളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കില്‍ മുന്നില്‍


സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ സൈക്കിള്‍ അപടകങ്ങളിൽ മരിച്ചത് 275 പേര്‍.3061 പേര്‍ അപകടത്തിനിരയായി. ഏറ്റവും കൂടുതലാളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കില്‍ മുന്നില്‍.

71 പേരാണ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സൈക്കിള്‍ അപകടത്തില്‍ മരിച്ചത്. തൃശ്ശൂര്‍ (54), എറണാകുളം (44) ജില്ലകളാണ് അടുത്ത സ്ഥാനത്തുള്ളത്. ഏഴു അപകടം മാത്രമുണ്ടായ വയനാട്ടില്‍ ഒരാളാണ് മരിച്ചത്. റോഡ് സുരക്ഷാഅധികൃതരുടെ കണക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോര്‍വാഹനങ്ങളും സൈക്കിള്‍യാത്രക്കാരുടെ അപകടത്തിനു കാരണമാകുന്നുണ്ട്. മോട്ടോര്‍വാഹനങ്ങളുടെ നിര്‍വചനത്തില്‍ വരാത്തതിനാല്‍ മോട്ടോര്‍ വാഹനച്ചട്ടങ്ങളും നിയമങ്ങളും സൈക്കിളുകളുടെ നിയന്ത്രണത്തിന് നിയമപരമായി ഉപയോഗിക്കാനാകില്ല. 2018-ല്‍ ആലപ്പുഴയില്‍ 20 പേരും തൃശ്ശൂരില്‍ 23 പേരും എറണാകുളത്ത് 12 പേരുമാണ് മരിച്ചത്. 2019-ല്‍ ആലപ്പുഴയില്‍ 31, എറണാകുളത്ത് 19, തൃശ്ശൂരില്‍ 15 എന്നിങ്ങനെയാണ് കണക്ക്. 2020-ല്‍ ആലപ്പുഴയില്‍ 20, എറണാകുളത്ത് 13, തൃശ്ശൂരില്‍ 16 എന്നിങ്ങനെയാണ് മരണനിരക്ക്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങള്‍ വേണമെന്നു ബാലാവകാശ കമ്മിഷനംഗം കെ. നസീര്‍ ഗതാഗത സെക്രട്ടറിക്കും കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രിയാത്രയ്ക്ക് ഹെല്‍മെറ്റ്, റിഫ്‌ളക്‌ട് ജാക്കറ്റ് എന്നിവ ധരിക്കണം, സൈക്കിളിന് മധ്യലൈറ്റ് ഉണ്ടെന്നു ഉറപ്പാക്കുകയുംവേണം.

വേഗനിയന്ത്രണവും വേണം. ദേശീയപാതകളിലും മറ്റു റോഡുകളിലും സൈക്കിള്‍യാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തണം. സുരക്ഷയെപ്പറ്റി കുട്ടികളിലും അവബോധമുണ്ടാക്കണം. ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് രാവിലെയും വൈകീട്ടും സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള റോഡുകളില്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.