സംസ്ഥാനത്ത് സൈബർ തട്ടിപ്പ് രൂക്ഷം: ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് അമിത ലാഭം കൊയ്യാമെന്ന് വാഗ്ദാനം, രണ്ടു പേരിൽ നിന്നായി തട്ടിയെടുത്തത് 5 കോടിയിലധികം രൂപ, 4 യുവാക്കളെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്
പത്തനംതിട്ട: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് അമിത ലാഭം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ നാലു പേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കോഴഞ്ചേരി സ്വദേശിനിയിൽ നിന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് 3.45 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.bമലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ആസിഫ് (30), സൽമാനുള്ള ഫാരിസ് (23) തൃശൂർ സ്വദേശി സുധീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 1.57 കോടി രൂപ തട്ടിയ കോഴിക്കോട് സ്വദേശി ഇൻഷാദുൽ ഹക്ക് (24) നെയും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തുടനീളം സൈബർ തട്ടിപ്പുകൾക്ക് മലയാളികൾ ഇരയാകുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ വിവിധ സോഷ്യൽ മീഡിയകളിലൂടെ വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ വശീകരിച്ച് അവരുടെ മാനസിക നിലയും സാമ്പത്തിക ഭദ്രതയും താല്പര്യങ്ങളും മനസ്സിലാക്കി കൂടുതൽ പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ കെ വിദ്യാധരന്റെ നേതൃതേത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത് ബി എസ്, അരുൺ കുമാർ കെ ആർ, സജു കൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബി ഐസക്ക്, നൗഷാദ് എന്നിവർ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലാവുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.