play-sharp-fill
തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് നെഞ്ചുവേദനയെ തുടർന്ന് മരണമടഞ്ഞത്

തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് നെഞ്ചുവേദനയെ തുടർന്ന് മരണമടഞ്ഞത്

സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്.

നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടാണ് ജഡ്ജിക്കുന്നിൽ വെച്ച് ദമ്പതികളെ ആക്രമിച്ചുവെന്ന പരാതിയിൽ സുരേഷ് കുമാറടക്കം നാലുപേരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവർ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിച്ചിരുന്നു. ഈ സമയം ജഡ്ജിക്കുന്നിലെത്തിയ ഒരു കുടുംബത്തെ ഇവർ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ഒരു പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് രാവിലെ 10.30 ഓടെ റിമാൻഡ് ചെയ്യാനുള്ള ഒരുക്കൾക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സുരേഷ് കുമാർ പോലീസിനെ അറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമാണോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അനന്തപുരി ആശുപത്രിയിലേക്ക മാറ്റി. ഇവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സുരേഷ് കുമാറിന് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.