ഓണം കഴിയുമ്പം വരും: ഷോക്കടിക്കുന്ന കറന്റ് ചാർജ്: വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ നീക്കം; 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു നിരക്ക് വർദ്ധനക്ക് കെഎസ്ഇബി ശുപാർശ
തിരുവനന്തപുരം; കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ നവംബർ ഒന്നിനു മുൻപ് വൈദ്യുതി ചാർജ് വർധിപ്പിച്ചേക്കും. വേനൽക്കാലത്തെ ഉപയോഗത്തിനു കെഎസ്ഇബി നിർദേശിച്ച വർധനയുടെ നിയമപരമായ സാധുത പരിശോധിച്ച ശേഷം ഒഴിവാക്കാനാണ് സാധ്യത.
ഓണത്തിനു ശേഷം റഗുലേറ്ററി കമ്മിഷൻ, കെഎ സ്ഇബി പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും.
തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ കെഎസ്ഇബിയുടെ മറുപടി രേഖാമൂലം അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും അംഗങ്ങളും മറ്റു വിദഗ്ധരും ചേർന്ന് കെഎസ്ഇബി നൽകിയ താരി ഫ് പെറ്റിഷനും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിയമവശങ്ങളും പരിശോധിച്ച് നിരക്ക് പരിഷ്കരണത്തിൽ തീരുമാനമെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച 2022-27 കാല യളവിലെ വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്കരണ ശുപാർശ വച്ചിരിക്കുന്നത് എന്നതിനാൽ അതിൽ കാര്യമായ കുറവ് വരുത്താൻ സാധ്യതയില്ല.
2022ൽ കെഎസ്ഇബി നൽകിയ 5 വർഷത്തെ ബഹു വർഷ നിരക്ക് പരിഷ്കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും
2023ൽ നൽകിയ 4 വർഷത്തെ നിരക്ക് പരിഷ്ക രണ ശുപാർശ 8 മാസത്തേക്കുമാണ് പരിഷ്കരിച്ചത്. ഇത്തവണ 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു കെഎസ്ഇബി ശുപാർ ശ.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ്.