കംഫർട്ട് സ്റ്റേഷൻ കരാർ നല്കാനും പെരുമാറ്റ ചട്ടം തടസം : വലയുന്നത് വൈക്കത്ത് എത്തുന്ന യാത്രക്കാർ

കംഫർട്ട് സ്റ്റേഷൻ കരാർ നല്കാനും പെരുമാറ്റ ചട്ടം തടസം : വലയുന്നത് വൈക്കത്ത് എത്തുന്ന യാത്രക്കാർ

 

വൈക്കം: കാലാവധി കഴിഞ്ഞ വൈക്കം ദളവാക്കുളം ബസ് ടെർമിനലിലെ കംഫർട്ട് സ്റ്റേഷൻകരാർ നല്കുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിൽ കുടുങ്ങി.

ഇപ്പോൾ യാത്രക്കാർ ദുരിതത്തിലായി. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ഒന്നിനാണ് കംഫർട്ട് സ്റ്റേഷൻ്റെ പ്രവർത്തനം നിലച്ചത്.

വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലാണ് ദളവാക്കുളം ബസ് ടെർമിനൽ. ക്ഷേത്രത്തിൽ വരുന്നവർക്കടക്കം കംഫർട്ട് സ്റ്റേഷൻ ഏറെ ഉപകാരപ്രദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുണ്ടായിരുന്ന ഒരു കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയിരുന്നു. കിഴക്കേനടയിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ മഹാദേവക്ഷേത്രത്തിൻ്റെ വടക്കേനടയിലെത്തണം.

അരകിലോമീറ്റർ ചുറ്റി ഇവിടെ എത്തുന്നത് യാത്രക്കാർക്കും ഏറെ ദുരിതമാണ്. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നില നിൽക്കുന്നതിനാൽ ഇപ്പോൾ ലേലം നടത്താനാവില്ല എന്നാണ് അധികൃതർ പറയുന്നത്.ജൂൺ മാസത്തിൽ ലേലം നടത്തി കരാർ നൽകാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.