play-sharp-fill
കുക്കുമ്ബര്‍ കഴിക്കാൻ മാത്രമല്ല  എണ്ണയുമാക്കാം; കുക്കുമ്ബര്‍ സീഡ് ഓയിലിൻ്റെ അത്ഭുതകരമായ ഗുണങ്ങള്‍ അറിയാം

കുക്കുമ്ബര്‍ കഴിക്കാൻ മാത്രമല്ല എണ്ണയുമാക്കാം; കുക്കുമ്ബര്‍ സീഡ് ഓയിലിൻ്റെ അത്ഭുതകരമായ ഗുണങ്ങള്‍ അറിയാം

 

ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്ബർ. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്ബ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് വെള്ളരിക്ക.

കൂടാതെ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകള്‍, മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഫിസെറ്റിൻ എന്ന ആന്റി ഇൻഫ്ലമേറ്ററി ഫ്ലേവനോള്‍ എന്നിവയുടെ ഉയർന്ന സ്രോതസ്സ് കൂടിയാണ് ഇത്.


ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സാലഡായും അല്ലാതെയുമൊക്കയാണ് നമ്മള്‍ കുക്കുമ്ബർ കഴിക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളരിയുടെ വിത്തില്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്. മൂത്രനാളിയിലെ അണുബാധ തടയാനും ക്ഷീണവും സമ്മർദ്ദവും അകറ്റാനുമൊക്കെ ഈ വിത്ത് സഹായിക്കുന്നു. നിരവധി ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് വെള്ളരിക്കയുടെ വിത്തില്‍ അടങ്ങിയിട്ടുള്ളത്.

വെള്ളരിക്കാ കുരുവിന്റെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പക്കപ്പെടുന്നത് വായ്നാറ്റം അകറ്റാം എന്നതാണ്. ഇവ കഴിക്കുന്നത് വായ് നാറ്റം, പല്ലിലെകേടുകള്‍, മോണയിലെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും. അതുപോലെ തന്നെ ഈ വിത്തില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം. നിരവധി ഗുണങ്ങള്‍ ആണ് കുക്കുമ്ബർ സീഡ് ഓയിലിനു ഉള്ളത്.

കുക്കുമ്ബർ സീഡ് ഓയിലില്‍ ലിനോലെയിക് ആസിഡ്, വൈറ്റമിൻ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിൻ്റെ ഇലാസ്തികതയും ഉറപ്പും ഗണ്യമായ അളവില്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇത് ജലാംശത്തിന്റെയും പോഷണത്തിന്റെയും ശക്തികേന്ദ്രമാണ്. അവശ്യ ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ കുക്കുമ്ബര്‍ സീഡ് ഓയില്‍ മുടിസംരക്ഷണത്തിന് മികച്ച ഒന്നാണ്. ഇത് ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. രോമകൂപങ്ങളെ പോഷിപ്പിക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ചർമത്തിന്റെ ആരോഗ്യം കാക്കാൻ കുക്കുമ്ബർ സീഡ് ഓയിലിന് സാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ടോകോട്രിയനോള്‍സ് ചർമ്മത്തെ പ്രകോപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർ‌വീര്യമാക്കുന്നു.

മികച്ച ആൻ്റി- ഓക്സിഡൻ്റായും ഇത് പ്രവർത്തിക്കുന്നു. ത്വക്കിലുണ്ടാകുന്ന ചുവപ്പ്, തിണർപ്പ്, ചൊറിച്ചില്‍, വീക്കം എന്നിവയെ കുറയ്‌ക്കാനും ഇതിനാകും.

മോയ്സ്ചറൈസിംഗ് ഓയിലുകളിലടങ്ങിയിട്ടുള്ള പാല്‍മിറ്റോലിക് ആസിഡ് കുക്കുമ്ബർ സീഡ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും മൃദുത്വം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു.

പ്രകൃതിദത്ത ഫാറ്റി ആസിഡായ മിറിസ്റ്റിക് ആസിഡ് കൊണ്ട് സമ്പന്നമാണ് കുക്കുമ്ബർ സീഡ് ഓയില്‍. ഇത് പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റായി പ്രവർത്തിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടി പൊട്ടുന്നത് തടയുന്ന ലിനോലെയിക് ആസിഡിൻ്രെ അംശവും ഇതിലടങ്ങിയിട്ടുണ്ട്.

മിനുസമാർന്ന ചർമത്തിന് കുക്കുമ്ബർ സീഡ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. സ്റ്റിയറിക് ആസിഡാണ് ഇതിന് പിന്നില്‍. ചർമത്തില്‍ ജലാംശം നിലനിർത്താനും വരള്‍‌ച്ചയെ തടയാനും സഹായിക്കുന്നു.