വിമാനത്താവളത്തിനകത്തും പുറത്തും മദ്യപിച്ച് ബഹളം വച്ചു; പ്രശ്നം തീർക്കാനെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കം; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദിൽ പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെ തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
വിനായകൻ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകന് വാക്കുതർക്കം ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പോലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മർദ്ദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.