play-sharp-fill
ആവേശപ്പോരാട്ടത്തിന് വര്‍ണാഭമായ തുടക്കം; ടോസ് നേടിയ ബാഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു

ആവേശപ്പോരാട്ടത്തിന് വര്‍ണാഭമായ തുടക്കം; ടോസ് നേടിയ ബാഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്. എആര്‍റഹ്മാന്‍, സോനു നിഗം എന്നിവര്‍ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാലു സീസണുകളിലായി പന്ത്രണ്ട് തവണ പ്ലേ ഓഫിലെത്തിയ, 10 ഫൈനല്‍ കളിച്ച, 5 തവണ കിരീടമുയര്‍ത്തിയ ടീം. 14 വര്‍ഷം ഒരേ ക്യാപ്റ്റനു കീഴില്‍ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. ഇത്തവണ ധോനിയ്ക്ക് പകരം ഋതുരാജ് ഗെയ്ക് വാദാണ് ചെന്നൈയെ നയിക്കു്‌നത്.

3 തവണ ഫൈനല്‍ കളിച്ചിട്ടും ഒരുതവണ പോലും കപ്പുയര്‍ത്താന്‍ സാധിക്കാത്തവരാണ് റോയല്‍ ചാലഞ്ചേഴ്‌സ് . ടീമിന്റെ പേരും ലോഗോയും ജഴ്‌സിയുമടക്കം മാറ്റി, പുതിയ പരീക്ഷണങ്ങളുമായാണ് ബാംഗ്ലൂര്‍ ടീം ഇത്തവണ എത്തുന്നത്.