play-sharp-fill
ക്വാറന്റൈൻ അവസാനിച്ച ഭാര്യയേയും കുഞ്ഞുങ്ങളേയും കോട്ടയം നഗരത്തിൽ നടുറോഡിൽ ഉപേക്ഷിച്ച് ഭർത്താവ്: ബാം​ഗ്ലൂരിൽ നിന്നെത്തിയ ആരോ​ഗ്യ പ്രവർത്തകയും പിഞ്ച് കുഞ്ഞുങ്ങളും പെരുവഴിയിൽ

ക്വാറന്റൈൻ അവസാനിച്ച ഭാര്യയേയും കുഞ്ഞുങ്ങളേയും കോട്ടയം നഗരത്തിൽ നടുറോഡിൽ ഉപേക്ഷിച്ച് ഭർത്താവ്: ബാം​ഗ്ലൂരിൽ നിന്നെത്തിയ ആരോ​ഗ്യ പ്രവർത്തകയും പിഞ്ച് കുഞ്ഞുങ്ങളും പെരുവഴിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ബാം​ഗ്ലൂരിൽ നിന്നും നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ആരോ​ഗ്യ പ്രവർത്തകയെ നടു റോട്ടിൽ ഉപേക്ഷിച്ച ഭർത്താവ്. അമ്മയും, സഹോദരനും ഭർത്താവും ഉണ്ടെങ്കിലും കൊവിഡ് കാലത്ത് ആശ്രയമില്ലാതെ വലയുകയാണ് 38 കാരിയായ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ആരേ​ഗ്യ പ്രവർത്തകയും, ഏഴും, നാലും വയസുള്ള കുഞ്ഞുങ്ങളും.


രണ്ടാഴ്ച മുമ്പാണ് ബാം​ഗ്ലൂരിൽ നേഴ്സായി ജോലി ചെയ്യുന്ന യുവതിയും രണ്ട് കുട്ടികളും നാട്ടിലെത്തിയത്. ക്വാറന്റൈൻ സെന്ററിൽ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഭർത്താവിനെ വിവരമറിയിച്ചു. പാലായിലുള്ള ക്വാറന്റൈൻ സെന്ററിൽ നിന്നും ഇവരെ കൂട്ടിക്കൊണ്ടുവന്ന ഭർത്താവി ഭർതൃ വീട്ടിൽ എത്തിക്കുന്നതിന് പകരം കുറവിലങ്ങാട് നസ്രത്ത് ഹില്ലിലുള്ള അടഞ്ഞ് കിടക്കുന്ന ഇവരുടെ സ്വന്തം വീടിന് മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അഭയം തേടി കളക്ട്രേറ്റിൽ എത്തിയ ഇവരെ താത്ക്കാലിക സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബാം​ഗ്ലൂരിലുള്ള സഹോദരനെ വിളിച്ചെങ്കിലും നാട്ടിൽ പോലും കാലു കുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. ക്വാറന്റൈൻ കഴിഞ്ഞ് എത്തിയാൽ അമ്മ വീട്ടിൽ താമസിപ്പിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നതായും ഇവർ പറഞ്ഞു.

അഭയം ലഭിക്കാതെ വന്നതോടെ സ്വാന്തനം ഡയറക്ടർ ആനി ബാബുവിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇവർ നേരിട്ട് കളത്തിപ്പടിയിലെ താത്ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ കളക്ടറെ കാര്യങ്ങൾ ബോധിപ്പിച്ചതിനെ തുടർന്ന് കളക്ടർ സാമൂഹിക ക്ഷേമ ഓഫീസറോട് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.