നായയെ കഴുത്തിൽ ബെൽറ്റ് കെട്ടി നരനായാട്ട്..! ക്രൂരനായ ആ ഡ്രൈവർ പിടിയിൽ; പ്രതിയുടെ ലൈസൻസ് കളയാൻ മോട്ടോർ വാഹന വകുപ്പ്

നായയെ കഴുത്തിൽ ബെൽറ്റ് കെട്ടി നരനായാട്ട്..! ക്രൂരനായ ആ ഡ്രൈവർ പിടിയിൽ; പ്രതിയുടെ ലൈസൻസ് കളയാൻ മോട്ടോർ വാഹന വകുപ്പ്

തേർഡ് ഐ ബ്യൂറോ

എറണാകുളം: കൊടും ക്രൂരമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് കെട്ടിയിട്ട് നായയെ നടുറോഡിലൂടെ വലിച്ചിഴച്ച ക്രൂരനെ പൊലീസ് പിടികൂടി. ക്രൂരമായ ആക്രമണം ഏറ്റുവാങ്ങി അവശനായ നായയെ രക്ഷിക്കാൻ മനുഷത്വമുള്ളവർ ഒത്തു കൂടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നായയെ കഴുത്തിൽക്കെട്ടി വലിച്ചു നീക്കിയ കൊടും ക്രൂരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ടാക്സി കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോണം ഹൗസിൽ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്. മോട്ടാർ വാഹന നിയമപ്രകാരവും കേസെടുത്ത് ഇയാളുടെ കാറും പിടിച്ചെടുത്തു. ലൈസൻസ് റദ്ദാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിൽ വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. നായയുടെ കഴുത്തിൽ കെട്ടിയ കയറിന്റെ മറ്റൊരു അറ്റം ഓടുന്ന കാറുമായും ബന്ധിപ്പിച്ചിരുന്നു.

അരക്കിലോമീറ്ററോളം കെട്ടിവലിച്ച നായ അവശനായി  വീണിട്ടും കാർ ഓട്ടം തുടർന്നു. ദേഹമാസകലം ഉരഞ്ഞ് നായക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്ക് യാത്രക്കാരനായ അഖിൽ എന്ന യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്ത് കാർ ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും കുറ്റക്കാരനെതിരെ നടപടി എടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. 21 വയസുകാരനായ യുവാവ് സംഭവം ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയെ വഴിയിൽ ഉപേക്ഷിച്ചും പോയിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുടുംബാംഗങ്ങൾക്ക് ഇഷ്ടമില്ലാതതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന് യൂസഫിന്റെ വാദം. ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ പരുക്കേറ്റ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.