കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ‘ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാനെന്ന വ്യാജേന എത്തി,ഇറച്ചി തരില്ലെന്ന് അഡ്മിനിസ്ട്രേറ്റർ’;ബഹളത്തെ തുടർന്നെത്തിയ പൊലീസിനെ ആക്രമിച്ച ആറുപേര്‍ അറസ്റ്റില്‍.
സ്വന്തം ലേഖിക
കോട്ടയം: ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.നട്ടാശ്ശേരി വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് കുന്നമ്ബള്ളില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരൻ റിജു മാത്യു (35), നട്ടാശ്ശേരി വടവാതൂര്‍ പാറേപ്പറമ്ബ് ഭാഗത്ത് പാറേപ്പറമ്ബില്‍ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്ബള്ളി രാഹുല്‍ രാജ് (25), വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ എബിൻ ദേവസ്യാ (24), വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
24-ന് രാവിലെ 9.45-നാണ് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ആറ് പേരടങ്ങുന്ന സംഘം എത്തിയത്.പുറമേനിന്നുള്ളവര്‍ക്ക് അവിടെനിന്ന് ഇറച്ചി നല്‍കാറില്ലെന്ന് അഡ്മിനിസ്ട്രേറ്ററും മറ്റും പറഞ്ഞു. ഇതേത്തുടര്‍ന്ന് വന്നവര്‍ ബഹളംവെച്ചു. അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയില്‍ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.ശ്രീജിത്ത്, എസ്.ഐ.മാരായ ദിലീപ്കുമാര്‍, ജിജി ലൂക്കോസ്, മനോജ്കുമാര്‍, എ.എസ്.ഐ. രജീഷ് രവീന്ദ്രൻ, സി.പി.ഒ.മാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, പി.പി.ദിലീപ്, കെ.കെ.ബിജു, അനിക്കുട്ടൻ, ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.