പതിനെട്ടോളം  ക്രിമിനൽ കേസുകളിൽ പ്രതിയായ മൈക്കിൾ ജോസഫ് പൊലീസ് കസ്റ്റഡിയിൽ; എ എസ് ഐ യെ കടിച്ച് രക്ഷപെടാൻ നോക്കിയ ഗുണ്ടയെ കറുകച്ചാൽ പൊലിസ് സാഹസികമായി പിടികൂടി

പതിനെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മൈക്കിൾ ജോസഫ് പൊലീസ് കസ്റ്റഡിയിൽ; എ എസ് ഐ യെ കടിച്ച് രക്ഷപെടാൻ നോക്കിയ ഗുണ്ടയെ കറുകച്ചാൽ പൊലിസ് സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻ

കറുകച്ചാൽ: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കറുകച്ചാൽ കൊച്ചു കണ്ടുഭാഗത്ത് പറമ്പിൽ വീട്ടിൽ മൈക്കിൾ ജോസഫ് എന്ന സന്തോഷ് കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ.

മക്കളെ ദേഹോപദ്രവം ഏൽപിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അവിടെ നിന്നും പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപെട്ടു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനിൽ എത്തിച്ച സമയം സന്തോഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ മാത്യു വർഗീസിൻ്റെ കാലിൽ കടിച്ചു പരിക്കേൽപ്പിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തു.

ഇതിനു മുമ്പും ഇത്തരത്തിൽ നിരവധി തവണ പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ് സന്തോഷ്.

കറുകച്ചാൽ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കാപ്പ അടക്കമുള്ള നടപടികൾ ഇയാൾക്കെതിരെ സ്വീകരിച്ചുവെന്ന് കറുകച്ചാൽ എസ് എച്ച് ഒ റിച്ചാർഡ് വർഗീസ് പറഞ്ഞു.