play-sharp-fill
സിനിമാ നടിമാരെ വെല്ലുന്ന വിധം അണിഞ്ഞൊരുങ്ങി ബസ് സ്റ്റോപ്പിലെത്തും; ആഭരണങ്ങളും പണവുമുള്ള സ്ത്രീകളെ ലക്ഷ്യം വച്ച് ഒപ്പം സഞ്ചരിച്ച് കവര്‍ച്ച; തൊണ്ടിമുതല്‍ കൊണ്ടുപോകാന്‍ ആഡംബരകാറുമായി ആണുങ്ങളുടെ സംഘം പിന്നാലെയെത്തും; ഉത്സവ സീസണുകളില്‍ തിരുട്ട് ഗ്രാമങ്ങളില്‍ നിന്നെത്തുന്ന പെരുങ്കള്ളികള്‍

സിനിമാ നടിമാരെ വെല്ലുന്ന വിധം അണിഞ്ഞൊരുങ്ങി ബസ് സ്റ്റോപ്പിലെത്തും; ആഭരണങ്ങളും പണവുമുള്ള സ്ത്രീകളെ ലക്ഷ്യം വച്ച് ഒപ്പം സഞ്ചരിച്ച് കവര്‍ച്ച; തൊണ്ടിമുതല്‍ കൊണ്ടുപോകാന്‍ ആഡംബരകാറുമായി ആണുങ്ങളുടെ സംഘം പിന്നാലെയെത്തും; ഉത്സവ സീസണുകളില്‍ തിരുട്ട് ഗ്രാമങ്ങളില്‍ നിന്നെത്തുന്ന പെരുങ്കള്ളികള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഉത്സവസീസണ്‍ എത്തിയതോടെ മോഷണത്തിനായി തമിഴ് നാട്ടില തിരുട്ട് ഗ്രാമങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകളായ മോഷ്ടാക്കളുടെ എണ്ണം പെരുകുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനിമാ നടിമാരെ വെല്ലുന്ന വിധം അണിഞ്ഞൊരുങ്ങിയാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നത്. ഭംഗിയായി വേഷം ധരിച്ച് ആഡംബരകാറില്‍ ബസ് സ്‌റ്റോപ്പുകളില്‍ വന്നിറങ്ങും. ബസ് കാത്തിരിക്കുന്നവരെ നിരീക്ഷിച്ച ശേഷം ആഭരണങ്ങളും പണവുമുള്ള സ്ത്രീകളെ ലക്ഷ്യംവയ്ക്കും.

അവര്‍ കയറുന്ന ബസില്‍ തന്നെ കയറി, അടുത്ത് തന്നെ ചുറ്റിപ്പറ്റി നിന്ന് കൃത്രിമ തിരക്ക് സൃഷ്ടിക്കും. ശ്രദ്ധമാറിയെന്ന് ഉറപ്പ് വരുത്തിയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുക്കും. കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെടുന്നതിന് മുന്‍പേ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും. ഈ സമയം ആഡംബരകാറുമായി ആണുങ്ങളെത്തിയിട്ടുണ്ടാവും. രക്ഷപ്പെട്ട ശേഷം അടുത്ത സ്ഥലം ലക്ഷ്യമാക്കി മുന്നോട്ട്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മധുര സ്വദേശിനി ഭവാനിയുടെ(24) മോഷണ രീതിയാണിത്. ഭവാനി ഒറ്റയ്ക്കല്ല നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്നത്. സംഘമായി എത്തുന്ന ഇവര്‍ക്ക് കേരളത്തിലെ ഉത്സക്കാലം ചാകരയാണ്. പല സംഘങ്ങളായി തിരിഞ്ഞ് കൊള്ള നടത്തുന്ന ഇവര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച് കഴിയുന്ന നിമിഷം തന്നെ അതിര്‍ത്തി കടക്കും. ഭവാനിയെപ്പോലെ മാന്യമായി വേഷം ധരിച്ച നിരവധി അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

കള്ളപ്പേരും വിലാസവും നല്‍കി പൊലീസിനെപ്പോലും വിഡ്ഢികളാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കാറുണ്ട്. പിടിക്കപ്പെടുമ്പോള്‍ അവസാന അടവെന്ന നിലയില്‍ സ്‌റ്റേഷനുള്ളില്‍ മലമൂത്ര വിസര്‍ജനം വരെ നടത്താന്‍ തിരുട്ട് ഗ്രാമങ്ങളിലെ പെണ്ണുങ്ങള്‍ക്ക് മടിയില്ല. ഉത്സവസീസണ്‍ ആയതോടെ ഇത്തരം സംഘങ്ങളെ പിടികൂടാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് എല്ലാ ജില്ലകളിലെയും പൊലീസ് സേന.

 

 

Tags :