play-sharp-fill
കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടിച്ചു

കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഓടിച്ചിട്ട് പിടിച്ചു.

പെണ്‍കുട്ടി ഒച്ചയിട്ടത് കേട്ട് പാഞ്ഞെത്തിയവര്‍ യുവാവിനെ വളഞ്ഞുവച്ച്‌ സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസിനെ ഏല്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളയത്തെ കളത്തില്‍ ബിജുവാണ് (32) അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടര കഴിഞ്ഞതോടെ മാനാഞ്ചിറ സ്‌ക്വയറിന് സമീപത്തായിരുന്നു സംഭവം.

മാവൂര്‍ റോഡിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് കയറാന്‍ സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി.

കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ യുവാവ് ഓടി. പെണ്‍കുട്ടി പിറകെ ഓടി പിടികൂടുകയായിരുന്നു.