മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു  ചോദ്യം ചെയ്തു;   അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ  കാലും കയ്യും തല്ലിയൊടിച്ചു

മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തു; അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തതിൽ പ്രകോപിതരായ അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു.

വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളോംമ്പ്രായിൽ അനീഷിനാണു (38) പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് ദിവസം വൈകിട്ട് ഏഴിനാണു സംഭവം. അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ ഒരു സംഘം യുവാക്കൾ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം വീട്ടിൽ കയറി അനീഷിനെ ഇരുമ്പു കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രമേഹ രോഗം കാരണം ജോലിക്കു പോകാനാവാതെ വീട്ടിൽ ചികിത്സയിൽ കഴിയുന്നയാളാണ് അനീഷ്.

2021 ജൂലൈ 12ന് മഹാത്മാ കോളനിയിൽ അച്ഛനെയും 2 മക്കളെയും കഞ്ചാവു മാഫിയ ആക്രമിച്ചിരുന്നു. ഈ കേസിൽ പ്രതികളായവർ കോളനിയിൽ നിരന്തരം ശല്യം ഉണ്ടാക്കുന്നതായും സ്ത്രീകളുൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.