ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭാര്യയ്ക്കു ജീവപര്യന്തം തടവുശിക്ഷ
സ്വന്തം ലേഖകൻ
തൃശൂര്‍∙ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കു ജീവപര്യന്തം തടവുശിക്ഷ.
തൃശൂര്‍ മാളയിലെ പരമേശ്വരന്‍ കൊലക്കേസിലാണു വിധി. 2019 ജൂണ്‍ 24ന് പുലർച്ചെയാണു സംഭവം. ഉറങ്ങുകയായിരുന്ന പരമേശ്വരനെ (61) ഭാര്യ രമണി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ അകപ്പെട്ട മകനെ ജാമ്യത്തിലിറക്കാന്‍ ഭൂനികുതി അടച്ച രസീതും മറ്റും പരമേശ്വരന്‍ എടുത്തിരുന്നു.
ഏഴു സെന്റ് ഭൂമിയും കിടപ്പാടവും വിറ്റു തന്നെ വഴിയാധാരമാക്കുമെന്ന സംശയത്തിലാണ് രമണി കൊലപാതകം ആസൂത്രണം ചെയ്തത്. മകളും പേരക്കുട്ടിയും നല്‍കിയ സാക്ഷി മൊഴിയാണു കേസിൽ വഴിത്തിരിവായത്.
ജീവര്യന്തം തടവുശിക്ഷയും 10,000 രൂപ പിഴയൊടുക്കാനും തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.ജെ.വിന്‍സന്റ് വിധിച്ചു.
അഡ്വക്കേറ്റ് കെ.ഡി.ബാബുവാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.