പ്രണയാഭ്യർത്ഥന നിരസിച്ച ബിരുദ വിദ്യാർത്ഥിനിയെ കുത്തിപരിക്കേല്പിച്ചു; ആക്രമണത്തിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സ്വന്തം ലേഖകൻ
വയനാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് ലക്കിടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവാണ് വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. സുഹൃത്തിന്റെ ബൈക്കിലെത്തിയ ദീപു വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തും കൈയ്ക്കും കുത്തേറ്റ പെണ്‍കുട്ടിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്കിടി കോളജിന് സമീപത്തുവച്ചായിരുന്നു അക്രമം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയില്‍ എത്തിയത്.വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയാണ്. ദീപുവും പെണ്‍കുട്ടിയും തമ്മില്‍ ഫേസ്ബുക്കിലൂടെയാണ് പരിചയം. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇന്നലെ ഇയാള്‍ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തിയതാണെന്നാണ് വിവരം.
ഇന്നലെ പെണ്‍കുട്ടിയും ദീപുവും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്ന് കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് വിശദ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.